കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി
കനിയെ കൂടാതെ മലയാള നടി ദിവ്യ പ്രഭയും സിനിമയുടെ ഭാഗമായി കാനിൽ എത്തിയിട്ടുണ്ട്.
ഫ്രാൻസിലെ പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രത്യക്ഷപ്പെട്ട് നടി കനി കുസൃതി. പലസ്തീൻ ഐക്യദാർഢ്യത്തെ സൂചിപ്പിക്കുന്ന തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് നടി റെഡ് കാർപെറ്റിൽ എത്തിയത്. ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ ഭാഗമായാണ് കനി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
കനിയെ കൂടാതെ മലയാള നടി ദിവ്യ പ്രഭയും സിനിമയുടെ ഭാഗമായി കാനിൽ എത്തിയിട്ടുണ്ട്. മുംബൈ സ്വദേശിനി ആയ പായൽ കപാഡിയ ആണ് സിനിമയുടെ സംവിധായിക. പാം ഡിഓറിനു വേണ്ടിയാണ് സിനിമ കാനിൽ മത്സരിക്കുന്നത്. 2021ലെ കാൻസ് ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള അവാർഡും കപാഡിയ നേടിയിട്ടുണ്ട്. എ നൈറ്റ് ഓഫ് നോയിങ് നത്തിങ് സിനിമയ്കാണ് അവാർഡ് കിട്ടിയത്.
What's Your Reaction?